✈ [PDF / Epub] ✅ Kocharethi By Narayan ✸ – Horse-zine.co.uk

Kocharethi pdf Kocharethi , ebook Kocharethi , epub Kocharethi , doc Kocharethi , e-pub Kocharethi , Kocharethi c1bcb22643c Kocharethi The Arayar Woman NarayanNotRetrouvez Kocharethi The Arayar Woman Et Des Millions De Livres En Stock SurAchetez Neuf Ou D OccasionKocharethi The Araya Woman NarayanNotRetrouvez Kocharethi The Araya Woman Et Des Millions De Livres En Stock SurAchetez Neuf Ou D Occasion Kochari, Plat Traditionnel Egyptien Avec Tapes , RecetteCommencer Par La Sauce Qui Doit Mijoter Tout Doucement, Faire Chauffer Un Peu D Huile, Ajouter L Ail Minc Verser Le Coulis De Tomates Puis Les Pices Et Le Vinaigre, Laisser Mijoter Sur Feu Moyen Recette Plat Kochari, Plat Traditionnel Egyptien Kocharethi Narayan Oxford University Press Kocharethi The Araya Woman Narayan Catherine Thankamma And GS Jayasree First Novel By The First Tribal Novelist Of South India Narayan Is Recipient Of The Kerala Sahitya Akademi Award First Time English Translation Featuresillustrations Kotchari Wikipdia Kotchari Est Une Commune Rurale Situe Dans Le Dpartement De Tansarga De La Province De La Tapoa Dans La Rgion De L Est Au Burkina Faso Kochari Wikipdia Le Kochari Ou Koschari Est Une Spcialit Culinaire Gyptienne Kothai StoreRue Sainte,Marseille Produits Produits Book Review Facebook Page Kochise Logiciel De Simulation Pour La Dfiscalisation Kochise, Logiciel De Simulation Financire Pour Les Conseillers En Gestion De Patrimoine


12 thoughts on “Kocharethi

  1. says:

    കേരളത്തിലെ ആദിവാസിസമൂഹമായ മലയരയന്മാരെക്കുറിച്ച് രചിക്കപ്പെട്ട കൃതിയാണ് കൊച്ചരേത്തി .ആഖ്യാനശൈലിയുടെയും ഭാഷയുടെയും പ്രയോഗരീതികൊണ്ട് മറ്റുള്ള രചനകളിൽ നിന്നും വ്യത്യസ്തമാണ് ഈ നോവൽ .

    പ്രകൃതിയോടും ,രോഗങ്ങളോടും ,കാട്ടുമൃഗങ്ങളോടും ഏറ്റുമുട്ടി ജീവിക്കുന്ന ഇവർക്ക് ഇതൊക്കെ കൂടാതെ ജന്മിയും ബ്രിട്ടീഷ് ഭരണകൂടവും അധികാരത്തിന്റെ ദുഷ്ടശക്തികളായി മലയരന്മാരെ പീഡിപ്പിക്കാൻ നിയമത്തിന്റെയും പോലീസിന്റെയും ഗുണ്ടകളുടെയും രൂപത്തിൽ ഇവർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു.

    ഈ കൃതിയിലൂടെ എഴുത്തുകാരനായ നാരായൻ പറയാൻ ശ്രമിക്കുന്നത് ആദിവാസികളുടെ ചരിത്രപശ്ചാത്തലമോ മറ്റുള്ള വശങ്ങളോ അല്ല സ്വന്തം ജീവിത പരിസരങ്ങളുമായി ബന്ധപ്പെട്ട അൻപതറുപത് കൊല്ലത്തെ ജീവിത സാഹചര്യങ്ങളാണ് കൂടാതെ മറ്റൊന്നുകൂടി എഴുത്തുക്കാരൻ 'ആമുഖ ' ത്തിലൂടെ പറഞ്ഞു വെയ്ക്കുന്നുണ്ട് -

    അദ്ധേഹം പറയുന്നു - മലയോരത്ത് ചട്ടി, കലം, ഉണക്കമീൻ, പുകയില തുടങ്ങിയവ ചുമന്നുകൊണ്ടുവന്ന് തീവിലയ്ക്ക് വിറ്റ് കുരുമുളക്, കശുവണ്ടി, കാപ്പി ക്കുരു എന്നിവയൊക്കെ കുറഞ്ഞ വിലയ്ക്ക് പകരം വാങ്ങി കൊള്ളലാഭമടിച്ചിരുന്ന നടന്നു കച്ചവടക്കാർ ചെറുപ്പക്കാരായ അമ്മമാരെ വിളിച്ചിരുന്നതാണ് കൊച്ചരേത്തി എന്ന പേര് . ഒന്നെനിക്കറിയാം സിനിമയിലെയും, ടി.വിയിലെയും ചില പ്രസിദ്ധീകരണങ്ങളിലുമൊക്കെ കാണുന്ന ആദിവാസികഥകൾക്ക് സത്യമായി പുലബന്ധം പോലുമില്ല. ഞാനാരെയും ചോദ്യം ചെയ്യുകയല്ല.
    ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ കൊച്ചരേത്തി ഒരു കൊച്ചരേത്തിയുടെ മകനായ ഞാനെഴുതിയത് ആരെയും അനുകരിച്ചല്ല ഇത് എന്റെ സ്വന്തമാണ് ആദിവാസികളെക്കുറിച്ച് ഒരാദിവാസി എഴുതിയ കഥയാണിത്.
    ............................. .............................

    നൂറുവർഷം മുമ്പ് കേരളീയ സമൂഹം പ്രവേശിച്ച ആധുനിക ജീവിത പരിസരത്തിലേക്ക് ആദിവാസി സമൂഹം കടക്കാൻ തുടങ്ങുമ്പോഴുണ്ടാഴുണ്ടാകുന്ന ഉദ്വേഗകരമായ സന്ദർഭങ്ങളാണ് നോവലിൽ ഒളിഞ്ഞും തെളിഞ്ഞും അനുഭവപ്പെടുന്നത്. നവോത്ഥാനപൂർവ്വകാലയളവിൽ വിവിധ ജനവിഭാഗങ്ങൾ നിലനിർത്തിയിരുന്ന ജീവിതാവസ്ഥകളോട് സാദൃശ്യമുള്ളതാണ് നാരായൻ പ്രകാശിപ്പിക്കുന്ന ജീവിതപരിസരം ആചാരാനുഷ്ടാനങ്ങൾ ,വിശ്വാസം, ഭക്ഷണം, ദാമ്പത്യം, പാർപ്പിടം മുതലായ ഘടകങ്ങളെല്ലാം നവോത്ഥാനപൂർവ്വ സന്ദർഭങ്ങളെ ഓർമ്മിപ്പിക്കുന്നു .

    പ്രകൃതിയുമായി ഏറ്റുമുട്ടുന്ന പച്ചമനുഷ്യന്റെ നിഷ്കളങ്കമായ പ്രവർത്തനങ്ങൾക്കാണ് നാമിവിടെ സാക്ഷ്യം വഹിക്കുന്നത്.കൂടാതെ കേരളത്തെ സംബന്ധിച്ചിടത്തോളം മലയാളികളുടെ സ്വത്വബോധത്തിൽ നിന്നും അന്യമായ ഒരു ജനവിഭാഗം ഇപ്പോഴും കേരളത്തിൽ നിലനില്ക്കുന്നുണ്ട് .അതാണ് ആദിവാസി ജനസമൂഹം .ആധുനീകരണത്തിനു മുമ്പുള്ള സാമൂഹികവും കുടുംബപരവുമായ വിശ്വസപ്രമാണങ്ങളെ ലംഘിക്കാതെ ഒരു സമൂഹത്തിനും പ്രബുദ്ധതയുടെ പുതിയ ലോകത്തിലേക്ക് പ്രവേശിക്കാനും കഴിയില്ല എന്നുകൂടി ഈ നോവലിലൂടെ എഴുത്തുകാരൻ സൂചന നൽകുന്നു .സ്വയംപൂർണ്ണമായ ഒരു ജീവിതമെന്ന നിലയിൽ മറ്റുള്ളവരുടെ ഇടപെടലുകളില്ലാത്ത ആദിവാസി ജീവിതത്തെക്കുറിച്ച് അഭിമാനിക്കുകയും എന്നാൽ സ്വാസ്ഥ്യം നഷ്ട്ടപ്പെടുന്ന സന്ദർഭങ്ങളിൽ അനുതാപം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു കർത്തൃത്വത്തിന്റെ സാന്നിദ്ധ്യമാണ് നോവലിൽ കാണാൻ കഴിയുന്നത്.

    ചരിത്രപരവും ഭാഷാപരവും ആഖ്യാനപരവുമായ സവിശേഷതകൾ ഗൗരവമായി പഠിക്കപ്പെടേണ്ട ഒരു നോവലാണ് ആദിവാസി സാഹിത്യക്കാരനായ നാരായൻ വായനക്കാർക്കാർക്ക് സമ്മാനിച്ചിരിക്കുന്നത് എന്നതിൽ സംശയമില്ല. (പി.കെ.പോക്കർ / ദേശാഭിമാനി വാരിക -1998 നവംബർ 29-ഡിസംബർ 5 )

    1998-ലാണ് ആദ്യ പുസ്തകമായ കൊച്ചരേത്തി പ്രസിദ്ധീകരിച്ചത് .1999- ലെ തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ് ,അബുദാബി ശക്തി അവാർഡ് ,കേരള സാഹിത്യ അക്കാദമി അവാർഡ് ,2011 -ലെ ഇക്കണോമിസ്റ്റ് ക്രോസ് വേർഡ് ബുക്ക് അവാർഡ് (ഇംഗ്ലീഷ് പരിഭാഷയ്ക്ക്) എന്നിവ ലഭിച്ചു .

    ഊരാളിക്കുടി ,ചെങ്ങാറും കൂട്ടാളും ,വന്നല ,ആരാണ് തോല്ക്കുന്നവർ, കഥകൾ നാരായൻ എന്നിവയാണ് മറ്റു മുഖ്യ കൃതികൾ

    പബ്ലീഷിംങ്ങ് - സാഹിത്യ പ്രവർത്തക സഹകരണ സംഘം - വിതരണം, നാഷണൽ ബുക്ക്സ്റ്റാൾ. Page -183


Leave a Reply

Your email address will not be published. Required fields are marked *